അതിരൂപതയുടെ ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ 36- ആം വാർഷികാഘോഷത്തിന്റെ ഉത്ഘാടനവും, ആശുപത്രിയിൽ പുതുതായി ആരംഭിച്ച മദർ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ ആശിർവാദവും അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ നിർവഹിച്ചു.
അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കും, ഫാ. ക്ലീറ്റസ് വിൻസന്റ് പുതിയ ലാബും ആശിർവദിച്ചു. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ക്ലീറ്റസ് വൈ. റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എൻജിനീയർമാരെയും വിശിഷ്ട അതിഥികളെയും തൊഴിലാളികളെയും പരിപാടിയിൽ ആദരിച്ചു.
ജൂബിലി മെമ്മോറിയൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. തിയോഡീഷ്യസ് ഡിക്രൂസ് പരിപാടിയിൽ സ്വാഗതവും അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. മുത്തപ്പൻ അപ്പോളി നന്ദിയും ആശംസിച്ചു. വാർഷികാഘോഷത്തോഡനുബന്ധിച്ച് നേഴ്സിംഗ് വിദ്യാർത്ഥികളുടെ കലാപരിപാടികളും വേദിയിൽ അരങ്ങേറി.