ക്ലാസ് മുറികൾക്കപ്പുറമുള്ള കാരുണ്യത്തിന്റെ അറിവ് തേടി ലെയോള സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ. ലയോള സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 40ഓളം വിദ്യാർഥികളും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും മൺവിള പ്രവർത്തിക്കുന്ന അതിരൂപതയുടെ സാധന ഓൾഡേജ് ഹോം സന്ദർശിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ആവശ്യമായ സാധനങ്ങൾ നൽകിയും അവർക്കായി കലാപരിപാടികൾ അവതരിപ്പിച്ചും കുട്ടികൾ മാതൃകയായി.
ക്ലാസ് മുറികളിൽ പഠിക്കുന്നതിനുമപ്പുറം ചില വിദ്യാഭ്യാസം നാം നേടേണ്ടതുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുന്നിടത്താണ് യഥാർത്ഥ വിദ്യാഭ്യാസം പൂർണമാകുന്നത് എന്ന് ലയോള സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ. റോയ് അലക്സ് പറഞ്ഞു. ഇനിമേൽ സമൂഹത്തിൽ അന്തേവാസി ഭവനങ്ങൾ ഉണ്ടാകാതിരിക്കാൻ കുട്ടികൾ ഇതുപോലുള്ള ഇടങ്ങൾ സന്ദർശിക്കണമെന്നും മറ്റു കുട്ടികൾക്ക് മാതൃകയാകണമെന്നും സാധനാ ഗ്രൂപ്പ് അംഗം ശ്രീ. ഡയനേഷ്യസ് പെരേര നിർദ്ദേശിച്ചു.
2 വൈദീകരും, മൂന്ന് ബ്രദർസും രണ്ട് സ്റ്റാഫ് അംഗങ്ങളും ആണ് മൺവിള പ്രവർത്തിക്കുന്ന സാധന വൃദ്ധസദനത്തിലെ അന്തേവാസികളെ ശുശ്രൂഷിച്ചു വരുന്നത്. അനേകം സുമനസുകളുടെ സഹായസഹകരണത്തോടുകൂടിയാണ് സാധനവൃദ്ധസദനം മുന്നോട്ടു പോകുന്നതെന്ന് സംഘാടകർ അറിയിച്ചു…..