ഈ വർഷത്തെ (2023) ലോഗോസ് ക്വിസ്സ് സിലബസിനെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന “ലോഗോസ് ക്വിസ്സ് പഠന സഹായി -2023” ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങി. കാർമ്മൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പഠന സഹായി, തയ്യാറാക്കിയത് തിരുവനന്തപുരം അതിരൂപതയിലെ, തൊപ്പ് ഇടവകയിലെ ശ്രീ. ഷാജി ജോർജിൻ്റെ നേതൃത്വത്തിലാണ്. ഇംഗ്ലീഷ് പ്രൊഫസറും ഭാഷ വിദഗ്ദ്ധനുമായ ശ്രീ. അലക്സ് ഫെർണാണ്ടസിൻ്റെ കൂടി സഹായത്തോടെയാണ് ഇംഗ്ലീഷ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന് പുറത്തെ കെ.സി.ബി.സി.ക്ക് കീഴിലെ വിവിധ രൂപതകളിലെ കുട്ടികൾ ലോഗോസ് ക്വിസ്സിന് ഇംഗ്ലീഷിൽ ആണ് മത്സരിക്കുന്നത് എന്നതും പുസ്തകത്തെ പ്രസക്തമാക്കുന്നു. ഈ ദിവസങ്ങളിൽ കേരളത്തിലെ കത്തോലിക്കാ ബുക്ക് സ്റ്റോളുകളിൽ ലഭ്യമാകും.
ലോഗോസ് ക്വിസിനായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട ജോഷ്വ 13-24 അധ്യായങ്ങൾ, പ്രഭാഷകൻ 27-33 അധ്യായങ്ങൾ, ലൂക്കാ 1-8 അധ്യായങ്ങൾ, 2 കൊറിന്തോസ് 1-6 അധ്യായങ്ങൾ എന്നിവയെ ആധാരമാക്കി ആകെ 2772 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് പഠന സഹായിയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയ്ക്കായി ഒരുങ്ങുന്നവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്ന മലയാളം പുസ്തകത്തിന്റെ വില 100 രൂപയും , ഇംഗ്ലീഷ് പുസ്തകത്തിന്റെ വില 130 രൂപയുമാണ്. (ഫോൺ 7907481581 )