ലോഗോസ് പരീക്ഷയ്ക്കായി ഇപ്രാവശ്യവും കളിച്ചുകൊണ്ട് തയ്യാറെടുക്കാം. നിരവധി പേർ ആവശ്യപ്പെട്ടതോടെ തുടർച്ചയായി അഞ്ചാം വർഷവും മത്സരാവേശം പകരാൻ ലോഗോസ് ക്വിസ്സിൻ്റെ ആപ്പ് പുറത്തിറങ്ങുമെന്ന് ഉറപ്പായി. കഴിഞ്ഞ നാലു വർഷങ്ങളിലും ആപ്പിലൂടെ കളിച്ചു പരിശീലിച്ചവർ പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയതും പതിനായിരത്തോളം ഉപഭോക്താക്കൾ ഉണ്ടെന്നതും ആപ്പ് ഇപ്രാവശ്യവും പുറത്തിറക്കാൻ ഉർജമായി, .
കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ ശരിയുത്തരം നല്കുന്നവർക്കാകും കൂടുതൽ പോയിന്റുകളും സമ്മാനവും.
ആപ്പിലൂടെ കളിച്ചു കൂടുതൽ പോയിന്റുകൾ കരസ്തമാക്കുന്ന ജേതാക്കളെ ഇത്തവണ സംസ്ഥാനതലത്തിലാവും തിരഞ്ഞെടുക്കുക. ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇടവകകൾക്കും സമ്മാനങ്ങൾ നേടാം.
ഓഗസ്റ്റ് മാസം പകുതിയോടുകൂടി തിരുവനന്തപുരം മീഡിയ കമ്മീഷനും അതിരൂപത അജപാലന ശുശ്രൂഷ സമിതിയും ചേർന്ന് തയ്യാറാക്കുന്ന ലോഗോസ് ആപ്പിൻ്റെ 2022 വേർഷൻ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാകും.
ലോഗോസ് പരീക്ഷക്കായി തയ്യാറെടുക്കുന്നവർക്കായുള്ള ലോഗോസ് പഠന സഹായിയും ഇപ്പോൾ വെള്ളയമ്പലം സെന്റ് പോൾസ് ബുക്ക് സ്റ്റോളിൽ ലഭ്യമാണ്.