അതിരൂപതയിലെ കത്തോലിക്കായുവജനങ്ങളുടെ സമഗ്രവികസനവും സമൂഹത്തിന്റെ സമ്പൂർണവിമോചനവും ലക്ഷ്യമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം സംഘടിപ്പിക്കുന്ന നേതൃത്വപരിശീലനപരിപാടി LAMP – നു ഈ മാസം ഏഴാം തിയതി തുടക്കമാകും.
കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കേഷനോടുകൂടിയ പതിമൂന്നാമത് LAMP ബാച്ചിലേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചു. LAMP കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനവും, ആദ്യത്തെ ക്ലാസ്സും 2013 ജൂലൈ മാസം 7,8,9 എന്നീ തീയതികളിൽ കോവളം ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുളളവർക്കും, ഇടവകകളിൽ നേതൃത്വപാടവം പ്രകടിപ്പിക്കുന്നവർക്കും കോഴ്സിൽ പങ്കെടുക്കാം. 2023 ജൂലായ് മുതൽ ഡിസംബർ വരെയുള്ള 6 മാസമായിരിക്കും കോഴ്സിന്റെ കാലയളവ് എല്ലാ മാസത്തിന്റെയും രണ്ടാം ശനിയാഴ്ചയ്ക്ക് മുമ്പുളള വെളളിയാഴ്ച വൈകുന്നേരം ആരംഭിച്ച്, ഞായറാഴ്ച ഉച്ചയ്ക്ക് ക്ലാസ്സുകൾ അവസാനിക്കും. ഒരു ഫെറോനയിൽ നിന്നും 10 പേർക്ക് മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടൊപ്പം അയയ്ക്കപ്പെടുന്ന ഫോട്ടോ സഹിതം ആപ്ലിക്കേഷൻ ഫോം, കോഴ്സ് ഫിയും, 2023 ജൂലൈ 6-ന് മുൻപ്, അതിന് ഫെറോനകൾ വഴി കെ.സി.വൈ.എം. അതിരൂപത ഓഫീസിൽ എത്തിക്കേണ്ടതാണ്. കോഴ്സ് ഫീസ് 4000 രൂപയാണ്. ആറ് മാസത്തേക്കുള്ള കോഴ്സ് ഫീ ഒരാൾക്ക് തവണകളായി അടയ്ക്കാവുന്നതാണ്.
കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
1)ഓഫീസ് നമ്പർ :9496184912 2
2) ഫാ. അസീസി ജോൺ സുമേഷ് (കെ.സി.വൈ.എം ഡയറക്ടർ) -9744065586
3) സ സാജൻ (കെ.സി.വൈ.എം. പ്രസിഡന്റ്)-7736846594
4) പ്രീതി ഫ്രാങ്ക്ളിൻ (കെ.സി.വൈ.എം വൈസ് പ്രസിഡന്റ്)-8075141538
5) അനീഷ് യേശുദാസ് (കെ.സി.വൈ.എം. എക്സിക്യൂട്ടീവ് മെമ്പർ)- 9633929313
LAMP കോഴ്സ് നടക്കുന്ന തിയതികൾ:
1. ജൂലൈ 7,8,9
2. ഓഗസ്റ്റ് 11,12,13
3. സെപ്റ്റംബർ 8,9,10
4. ഒക്ടോബർ 13,14,15
5. നവംബർ 10,11,12
6. ഡിസംബർ 8,9,10