ഇടുക്കിയിൽ ഇടുക്കി ജില്ല ജൂഡോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ പൂന്തുറ സ്വദേശികൾക്ക് മെഡൽ നേട്ടം. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജോ മാത്യുവും ഡോൺ വെല്ലോയുമാണ് മെഡലുകൾ കരസ്ഥമാക്കിയത്. ജൂഡോ 45 കിലോ വിഭാഗത്തിൽ വിജോ മാത്യു സ്വർണം കരസ്ഥമാക്കിയപ്പോൾ, 50കിലോ വിഭാഗത്തിൽ ഡോൺ വെല്ലോ വെള്ളിയും കരസ്ഥമാക്കി.
നെടുങ്കണ്ടം സ്കൂളിനെ പ്രതിനിധീകരിച്ചാണ് ഇരുവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലാ സ്കൂൾ സംഘടനാ മത്സരത്തിൽ ഇരുവരും മെഡൽ ജേതാക്കളായിരുന്നു. പൂന്തുറ സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയ ഇരുവരും സംസ്ഥാന തല തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സ്പോർട്സ് കോട്ടയിൽ നെടുങ്കണ്ടം സ്കൂളിൽ എത്തിയത്. സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥികളായ ഇരുവരും പഠനത്തിനൊപ്പം ജൂഡോ പരിശീലനവും നേടുകയാണ്. നെടുങ്കണ്ടം സ്കൂൾ തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പൂന്തുറയിലെ മത്സ്യത്തൊഴിലാളിയായ ജോസ് മാത്യുവിൻ്റേയും വിയമേരിയുടേയും മൂത്ത മകനാണ് വിജോ മാത്യു. മത്സ്യതൊഴിലാളി ആൻഡ്രൂസിൻ്റേയും സിന്ധുവിന്റെയും ഇളയ മകനാണ് ഡോൺ വെല്ലോ.