അതിരൂപതയിലെ വലിയ കുടുംബങ്ങളിൽ നിന്നുള്ള ആറ് കുഞ്ഞുങ്ങൾക്ക് അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ മാമോദിസ നൽകി. പ്രോലൈഫ് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ ആറ് കുഞ്ഞുങ്ങള്‍ക്ക് സഹായ മെത്രാന്റെ മുഖ്യകാർമികത്വത്തിൽ മാമോദീസ നല്‍കിയത്. അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ വച്ചാണ് കുഞ്ഞുങ്ങൾ തിരുസഭ അംഗത്വം സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം 3 മണിക്ക് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വലിയ കുടുംബങ്ങളിലെ നാലാമത്തെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാന പരികർമ്മവും കുടുംബ ശുശ്രൂഷ സമിതിയുടെ ജീവൻ സമൃദ്ധി പദ്ധതിയുടെ വിതരണവും സഹായ മെത്രാൻ നിർവഹിച്ചു. കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ, ഫാ. ജോസ്മോൻ, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിലെ വികാരി മോൺ. വിൽഫ്രഡ്, സഹവികാരി ഫാ. ബിജോ, എന്നിവർ സന്നിഹിതരായിരുന്നു.