വേളി മതബോധന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കിടപ്പുരോഗികളെ സന്ദർശിച്ച് മതബോധന അധ്യാപകരും വിദ്യാർത്ഥികളും. ഇടവകയിലെ 42 രോഗികളെ സന്ദർശിച്ച് രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചും, ക്രിസ്മസ് സന്ദേശം കൈമാറിയും, ജപമാല, ബെഡ്ഷീറ്റ്, ടവ്വൽ, ഭക്ഷണകിറ്റ് എന്നീ സാധനങ്ങൾ കൈമാറിയുമാണ് വേളി ഇടവക കാരുണ്യത്തിന്റെ ക്രിസ്തുമസ് മാതൃകയൊരുക്കിയത്.
ഇടവകയിലെ വൈദീകരും സന്യസ്തരും മതബോധന വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം സന്ദർശനത്തിൽ പങ്കാളികളായി. ഭക്ഷണ കിറ്റിന് ആവശ്യമായ സാധനങ്ങൾ ഓരോ വിദ്യാർത്ഥികളുമാണ് കൊണ്ടുവന്നത്. മറ്റു സാധനങ്ങളുടെ തുക അധ്യാപകരിൽ നിന്ന് സമാഹരിക്കുകയും ചെയ്തു. മതബോധന വിദ്യാർത്ഥികൾ പ്രാർത്ഥന, ദാനധർമ്മം, രോഗി സന്ദർശനം എന്നീ ദൈവീക പുണ്യങ്ങളിൽ വളരുന്നതിനു വേണ്ടിയാണ് ഈ സന്ദർശനമൊരുക്കിയതെന്ന് സംഘാടകർ വ്യക്തമാക്കി.