ഇരവിപുത്തൻതുറ വിശുദ്ധ കത്രീന ദേവാലയത്തിൽ സകല വിശുദ്ധരുടെയും എക്സിബിസിഷൻ സംഘടിപ്പിച്ച് ഇടവകയിലെ യുവജനങ്ങൾ. വിശുദ്ധരുടെ സ്വരൂപങ്ങൾ, ചരിത്ര പുസ്തകങ്ങൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയാണ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചത്.
വിശുദ്ധരുടെ ജീവിത വഴികളെ കാഴ്ചക്കാരിലെക്കെത്തിക്കും വിധത്തിലുള്ള കുട്ടികളുടെ പ്രശ്ചന്ന വേഷവും എക്‌സിബിഷനിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇടവകയിൽ എക്‌സിബിഷൻ ഒരുക്കുന്നതിനായി ഇടവക വികാരി ഫാ. രജീഷ് ബാബു ജീസസ് യൂത്തിനും, മറ്റു യുവജന കൂട്ടായ്മകൾക്കും നേതൃത്വം നൽകി.
ജൂലൈ 21 മുതൽ 23 വരെ തീയതികളിൽ ഇടവകയിൽ ഒരുക്കിയ എക്‌സിബിഷൻ കാണാൻ സ്ഥലം എം. എൽ എ, അതിരൂപത കെ. സി. വൈ. എം ഡയറക്ടർ ഫാ. അസീസി, നെയ്യാറ്റിൻകര, നാഗർകോവിൽ, പൊഴിയൂർ തുടങ്ങിയ ദൂരെ ദേശങ്ങളിൽ നിന്നു വരെയുള്ള സ്കൂൾ വിദ്യാർത്ഥികളും വൈദീകരുമുൾപ്പടെയുള്ള നിരവധി പേർ എക്‌സിബിഷൻ കാണാനെത്തി.