വലിയതുറ ഫെറോന ബി.സി.സി സമിതിയുടെ ആഭിമുഖ്യത്തിൽ ഫെറോനാ ബി.സി.സി കൺവെൻഷൻ വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജൂലൈ 23- ന് 1: 30 മുതൽ 4 :45 വരെ നടന്ന കൺവെൻഷൻ വലിയതുറ ഫെറോനാ വികാരി റവ. ഫാ. ഹയസിന്ദ് എം.നായകം ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നൽകി.
ബിസിസി ഫെറോന കോർഡിനേറ്റർ ഫാ.അജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ വെട്ടുകാട് ഇടവക വികാരി ഫാ. എഡിസൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കണ്ണാന്തുറ ഇടവക ബിസിസി കോർഡിനേറ്റർ ശ്രീ.ജോഷി റോബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ.എൽ. സി. സി, ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ഗ്രിഗറി ആർ. ബി. ബിസിസി- കൾ ‘സിനഡൽ സഭാ നവീകരണ വേദി’ എന്ന വിഷയാടിസ്ഥാനത്തിൽ ക്ലാസ് നയിച്ചു.
ഫെറോനയിലെ 10 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ കുടുംബയൂണിറ്റ് അനുഭവങ്ങൾ പങ്കുവച്ചു. ബിസിസി യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള സംശയനിവാരണവും പ്രവർത്തന മാർഗ്ഗരേഖയും അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ ആർ. നൽകി. ബിസിസി ഫെറോന ആനിമേറ്റർ ശ്രീ ആന്റണി പത്രോസ് പരിപാടിയിൽ സ്വാഗതവും, വലിയതുറ ഇടവക ബിസിസി കോഡിനേറ്റർ ശ്രീമതി ബിന്ദു ഫ്രാൻസിസ് നന്ദിയും, സിസ്റ്റർ മരിയ ചെമ്മശേരി സമാപന പ്രാർത്ഥനയും പറഞ്ഞു. വലിയതുറ ഫൊറോനയിലെ ഇടവകകളിൽ നിന്നും 425 പേർ പരിപാടിയിൽ സന്നിഹിതരായി.