ഇച്ഛാശക്തിയും യും സ്ഥിരോത്സാഹവും കൈവെടിയാത്ത ഏതൊരാൾക്കും ഏതൊരു പ്രതിസന്ധിഘട്ടത്തെയും ധരണം ചെയ്തു വിജയം കൈവരിക്കാൻ കഴിയുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. 2019-20 അദ്ധ്യായന വർഷത്തിൽ വിവിധ വിദ്യാഭ്യാസ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാൻ അതിരുപതാ വിദ്യാഭ്യാസ ശുശ്രൂഷ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട പ്രതിബദ്ധതയെയും സ്ഥിരോൽസാഹത്തെയും കുറിച്ച് സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് പരാമർശിച്ചത്. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. മെൽകോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരുപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡൈസൻ വിദ്യാഭ്യസ ശുശ്രൂഷ അസ്സി. ഡയറക്ടർ ഫാ.ഇമ്മാനുവൽ, സ്റ്റാലിൻ ഫെർണാണ്ടസ് എന്നിവർ സംസാരികയുണ്ടായി.
വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ ബീറ്റ ജോൺ , ഏം സി. എ. ഒന്നാം റാങ്ക് നേടിയ ഡീനാ ഡെൻസൺ, Riya Antony Basil B.com ഒന്നാം റാങ്ക് നേടിയ റിയ ആൻറ്റണി ബേസിൽ, എം.ബി.ബി.എസ് നേടിയ ശില്പ ടെറൻസ്, എം. ടെക് നേടിയ ശ്രുതി ജോൺ , ബി. ആർക്ക് നേടിയ രെഷ്മി റുഫസ് , ഏറോനോട്ടിക്കൽ എന്ജിനീറിങ് നേടിയ അജിത ആന്റണി, ദീതു ലോർദ്ദൻ ബി.കോം, ജിജി ജോൺ ബി. എസ്.സി മാത്സ്, ഏൻജൽ ഗോമസ് ബി. എസ്. സി. ബോട്ടണി എന്നിവരെയുo +2നു മുഴുവൻ മാർക്ക് നേടിയ മേഖ മരിയ ലോറൻസ് തുടങ്ങിയവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.