ഭവനം സമ്മാനം പദ്ധതിയുടെ നാലാം ഘട്ട ത്തിൻ്റെ ഭാഗമായി തീരത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് അന്‍പതുവീടുകള്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും, സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്നു നടപ്പിലാക്കുന്ന 'ഭവനം ഒരു സമ്മാനം' പദ്ധതിയുടെ ഭാഗമായി അന്‍പതു വീടുകളുടെ താക്കോല്‍ ദാനം ഡിസംബർ ഇരുപത്തിയെട്ടാം തീയ്യതി നടക്കും. അതിരൂപതാമെത്രാന്‍ സുസപാക്യത്തിന്റെ സ്വപ്‌നപദ്ധതിയായ ഭവനം പദ്ധതിയില്‍ ഇതിനോടകം തന്നെ മുന്നൂറോളം ഭവനങ്ങള്‍ വീടില്ലാത്തവര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞിരിക്കുന്നു. അതിരൂപതയില്‍ നടത്തിയ പഠനത്തില്‍ വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം ആറായിരത്തിലധികമാണന്ന് കണ്ടെത്തിയിരുന്നു.ഇവര്‍ക്കെല്ലാം സ്വന്തമായി അടച്ചുറപ്പുള്ള ഭവനം നല്‍കുകയെന്നതാണ് ബിഷപ്പിന്റെ ആഗ്രഹവും സ്വപനവും. 28 ന് തിങ്കളാഴ്ച നടക്കുന്ന അന്‍പതുവീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കുന്നത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അതിരൂപതാമെത്രാന്‍ സുസപാക്യം അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ടിഎസ്സ്എസ്സ് എസ്സ് ഡയറക്ടര്‍ ഫ.സാബാസ് ഇഗ്നേഷ്യസ് തുടങ്ങി സഭയിലെയും സമൂഹ്യമേഖലയിലെയും പ്രശസ്ത വ്യക്തികളും പങ്കെടുക്കും.
യേശുദാസ് വില്യംസ് ©നോട്ടിക്കല്‍ ടൈംസ് കേരള.