പ്രേം ബൊനവഞ്ചർകോവിഡ് -19 പകർച്ചവ്യാധിക്കിടയിൽ യുവാക്കളുടെ മാനസികാരോഗ്യത്തെകുറിച്ചു ചർച്ചചെയ്ത് സിസിബിഐ ദേശീയ യുവജന കമ്മീഷൻ.അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ, ചെറുപ്പക്കാരുടെ മാനസികമായ ക്ഷേമത്തിൽ ശ്രദ്ധ ചെലുത്താൻ നാഷണൽ യൂത്ത് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ പറഞ്ഞു. ആഗസ്റ്റ് 23 ന് ഇന്ത്യയിലെ വിവിധ കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങളിലെ ദേശീയ യുവനേതാക്കളെ ഒരുമിച്ചുകൂട്ടി ഓൺലൈൻ പ്ലാറ്റഫോമിൽ നടത്തിയ വാർഷിക യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഐ.സി.വൈ.എം., യംഗ് കാത്തലിക് സ്റ്റുഡന്റ്സ്/യംഗ് സ്റ്റുഡന്റ് മൂവ്‌മെന്റ്, യൂത്ത് യുണൈറ്റഡ് ഫോർ ക്രൈസ്റ്റ്, സലേഷ്യൻ യൂത്ത് മൂവ്‌മെന്റ്, ജീസസ് യൂത്ത്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ഫോക്കോലെയർ എന്നീ യുവജന പ്രസ്ഥാനങ്ങളിൽ നിന്നും രണ്ട് പ്രതിനിധികളും കമ്മീഷൻ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു.യുവജന ശുശ്രൂഷയെക്കുറിച്ചും യുവജനങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും അറിയിക്കുന്നതിനെക്കുറിച്ചും വാർഷികയോഗം ചർച്ച ചെയ്തു. ചർച്ചയ്ക്ക് ശേഷം ഇന്ത്യയിലെ മറ്റ് യുവ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് വിവിധപരിപാടികൾ നടത്തുവാൻ പദ്ധതിയിടുന്നത്.രാജ്യത്തെ എല്ലാ കത്തോലിക്കാ യുവജന പ്രവർത്തനങ്ങളെയും ഒരു കുടക്കീഴിൽ ചേർത്തുവയ്ക്കുന്നു ദൗത്യമാണ് നാഷണൽ യൂത്ത് കമ്മീഷന്റേത്. സാമൂഹ്യനീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളാൻ കത്തോലിക്കാ യുവാക്കളെ പ്രചോദിപ്പിക്കുക, കരിയർ മാർഗ്ഗനിർദ്ദേശം, തൊഴിൽ, സാമ്പത്തിക സ്ഥിരത, ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കമ്മീഷന്റെ പ്രധാനമേഖലകൾ എന്ന് ദൽഹി അതിരൂപത വൈദികനായ ഫാ. മച്ചാഡോ പറഞ്ഞു.ഈ ഫോറത്തിൽ നിന്നുള്ള മറ്റ് പ്രധാന നിർദേശങ്ങളിൽ ചിലത് – പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ യുവജനങ്ങൾക്ക് പരിശീലനം, സന്തുലിത മനുഷ്യവികസനം, സഭാപഠനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനുള്ള ആത്മീയവും ഭൗതികവുമായ സംരംഭങ്ങൾ.കമ്മീഷന്റെ വളർച്ചയും ഭാവി ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതിനായി നേരത്തെ ഉപദേശക സമിതി യോഗം ചേർന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കും യുവജനങ്ങളുടെ ആത്മീയതയ്ക്കും കൂടുതൽ പ്രചാരവും ശ്രദ്ധയും നൽകുന്നതിനുള്ള ദേശീയ അന്തർദേശീയ വിനിമയ പരിപാടികളാണ് പദ്ധതിയിലുള്ളത്. ഇത്തരം പരിപാടികൾക്കായി സോഷ്യൽ മീഡിയ, ഓഡിയോവിഷ്വൽ, ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും സഭാ സമൂഹങ്ങൾക്കിടയിൽ യുവജന ശുശ്രൂഷയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും അംഗങ്ങൾ നിർദ്ദേശിച്ചു.വെർച്വൽ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ കൂട്ടായ്‍മകളിൽ നിന്ന് വ്യക്തിപരമായ ചുറ്റുപാടുകളിലേക്ക് യുവാക്കൾ മാറുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ സ്റ്റീഫൻ അലത്തറ എല്ലാ യുവ നേതാക്കളോടും മൂന്ന് അഭ്യർത്ഥനകൾ നടത്തി – ഏത് പ്രതിസന്ധിയേയും ക്രിയാത്മകമായി പ്രതികരിക്കുക; ചെറുപ്പക്കാരുടെ പൊതുനന്മയ്ക്കായി സഹകരിക്കുക; സൃഷ്ടിപരമായി ചിന്തിക്കുക.സിസിബിഐയുടെ 14 പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന 132 ലത്തീൻ രൂപതകളിലെ കത്തോലിക്കാ യുവജന കൂട്ടായ്മകളുടെ കേന്ദ്രവിഭാഗമാണ് നാഷണൽ യൂത്ത് കമ്മീഷൻ.