തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഈ വർഷത്തെ 4 വൈദികപട്ട സ്വീകരണങ്ങൾ ഈ വരുന്ന 11, 13, 17, 18 തീയതികളിലായി കര്‍ശന നിയന്ത്രണങ്ങളോടെ നടക്കും. തിരുവനന്തപുരം രൂപതയ്ക്ക് വേണ്ടി ഡി.സജിത്ത്, ഡി. വിജിൽ, ഡി. ടൈസൻ, ഡി.ജോൺസൺ എന്നിവരാണ് ഇടവകപള്ളികളല്‍ വച്ച് വൈദികപട്ടം സ്വീകരിക്കുന്നത്.
സാധാരണ വർഷങ്ങളിൽ നിന്ന് വിഭിന്നമായി കാരയ്ക്കാമണ്ഡപം, വെട്ടുകാട്, മുങ്ങോട്, പരുത്തിയൂർ ഇടവകകളിൽ വച്ചാണ് വൈദികപട്ടസ്വീകരണ ചടങ്ങുകൾ നടക്കുക. സാധാരണ ഏറെ ജനപങ്കാളിത്തത്തോടെ ഇടവക ഒന്നടങ്കം ചേർന്നു നടത്തുന്ന ആഘോഷങ്ങൾ ഇപ്രാവശ്യം ഗവൺമെൻറ് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളായി ചുരുക്കിയിട്ടുണ്ട്. അഭിവന്ദ്യ സൂസപാക്യം പിതാവ് ആയിരിക്കും വൈദികപട്ടം നൽകുക.
ഇക്കൊല്ലം തൈലപരികർമ്മ പൂജ ജൂൺ 20-ാം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും. ചടങ്ങുകൾ അതിരൂപത ഫേസ്ബുക്ക് യൂട്യൂബ് ചാനലുകളിൽ തൽസമയം നൽകുന്നുണ്ട്.
ജൂൺ പതിനൊന്നാം തീയതി, രാവിലെ 10.30 മുതൽ
ജൂൺ പതിമൂന്നാം തീയതി, രാവിലെ 10.30 മുതൽ
ജൂൺ 17ആം തീയതി, വൈകുന്നേരം മൂന്നര മുതൽ
ജൂൺ 18ആം തീയതി, രാവിലെ 10.30 മുതൽ
തൈലപരികർമ്മ പൂജ 20-ാം തിയ്യതി, സമയം വൈകിട്ടു 3.30 മുതൽ
12, 16 തിയ്യതികളില്‍ വള്ളവിള, കണ്ണാന്തുറ ഇടവകകളില്‍ വച്ച് ഡീക്കൻ പട്ടങ്ങളും, 24-ാം തിയ്യതി വെള്ളയമ്പലം പള്ളിയില്‍ വച്ച് പൗരോഹിത്യ വസ്ത്രസ്വീകരണചടങ്ങുകളും നടക്കും.