പുല്ലുവിള : പുല്ലുവിള ഇടവക ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി പുല്ലുവിളയിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി 20 ഇടത്തു ഹാൻഡ് വാഷ് സെറ്റ് സ്ഥാപിച്ചു. 3500 കുടുംബങ്ങൾക്ക് മാസ്ക് നൽകുകയും കൊറോണ പ്രതിരോധ ബോധവൽക്കരണം നടത്തുകയും ചെയ്തു. പുല്ലുവിള ഫെറോന വികാരി റെവ. ഫാ. ജോർജ് ഗോമസ്, ഹെഡ്മാസ്റ്റർ ബെൻസീഗർ എന്നിവർ നേതൃത്വം നൽകി.

