കോവിഡ് 19 നിയന്ത്രണാതീതമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുന്ന അവസരത്തിലാണ് പാപ്പാ റോമിലെ രണ്ട് ദേവാലയങ്ങളിലേക്ക് മാധ്യസ്ഥ പ്രാർത്ഥനയുമായി തീർത്ഥാടനം നടത്തിയത്.
സാന്താ മരിയ മജോറെയിലെ വി. ലൂക്കാ വരച്ച മാതാവിൻ്റെ ചിത്രത്തിന് മുന്നിലേക്കാണ് ആദ്യം പാപ്പാ എത്തിയത്. 593 ൽ റോമിൽ വലിയ പകർച്ച വ്യാദി ഉണ്ടായപ്പോൾ ഗ്രിഗറി പാപ്പാ ഈ ദേവാലയത്തിൽ എത്തി അമ്മയോട് മാധ്യസ്ഥം യാചിച്ചിരുന്നു.
തുടർന്ന് വിയ ദൽ കോർസോ യിലൂടെ കാൽ നടയായി ഒരു തീർത്ഥാടകനെ പോലെ പരിശുദ്ധ പിതാവ് മർച്ചെല്ലോ ദെൽ കൊർസോയിലെത്തി. അത്ഭുതകരമായ ശക്തിയുള്ള ക്രൂശിത രൂപത്തിന് മുന്നിൽ പാപ്പ പ്രാർത്ഥനയോടെ അൽപസമയം ഇരുന്നു. മുൻകാലങ്ങളിൽ ഈ ക്രൂശിത രൂപവുമായി റോമാ നഗരത്തിലൂടെപ്രദക്ഷണം നടത്തിയിരുന്നു.