ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗവും തിരുകൊച്ചി മന്ത്രി സഭയിൽ മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീന്റെ അറുപതാം ചരമ വാർഷികം കെ. എൽ. സി. എ- യുടെ നേതൃത്വത്തിൽ വഴുതക്കാട് ആനി മസ്‌ക്രീൻ സ്ക്വയറിൽ ആചരിച്ചു. അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പരിപാടി ഉത്ഘാടനം ചെയ്തു.
ആനി മസ്‌ക്രീൻ എപ്പോഴും ആദരിക്കപ്പെടേണ്ട വനിതയാണെന്നും പ്രത്യേകിച്ചും കേരളത്തിലെ ലത്തീൻ സമൂഹം ഉയർത്തി കാട്ടേണ്ട ഒരു വ്യക്തിയാണെന്നും എന്നാൽ ആനി മസ്‌ക്രീനു ശേഷം അതുപോലൊരു സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കാൻ ഇന്നത്തെ സമൂഹത്തിനാവുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നുള്ള ആദ്യത്തെ എം. പി – യും കേരളത്തിലെ ആദ്യത്തെ വനിതാ എം. പി – യുമാണ് ആനി മസ്‌ക്രീൻ. രാജ്യത്തിന് വേണ്ടി ജീവിതം മുഴുവനും മാറ്റിവച്ച, കേരളത്തിന്റെ ചാൻസി റാണിയെന്ന് അറിയപ്പെടുന്ന വ്യെക്തി കൂടിയാണ് ആനി മസ്‌ക്രീൻ. കെ. എൽ. സി. എ അതിരൂപത സമിതി പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് ആനി മസ്‌ക്രീന്റെ അറുപതാം ചരമ വാർഷികാത്തൊടാനുബന്ധിച്ചു പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്ത് ജൂനിയർ ആനി മസ്‌ക്രീനു കൈമാറി.
അൽമായ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. നിക്സൺ ലോപ്പസ്, കെ. എൽ. സി. ഡബ്ലിയു. എ. രൂപത ട്രഷറർ ശ്രീമതി. ഷീബ ജസ്റ്റിൻ, പാളയം ഫെറോനാ പ്രസിഡന്റ് മേരി പുഷ്പ്പം, കെ. എൽ. സി. എ അതിരൂപത ജനറൽ സെക്രട്ടറി സുരേഷ് സേവ്യർ, കെ. എൽ. സി. എ ഫെറോനാ പ്രസിഡന്റ് ശ്രീ. ഷെയ്ൻ ജോസഫ് എന്നിവർ സംസാരിച്ചു.