ശാന്തിപുരം ഇടവകയായി രൂപംകൊണ്ട് 25 – ആം വർഷത്തിലേക്ക്. ഇരുപത്തിഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് ആരംഭംകുറിച്ച് നടന്ന ദിവ്യബലിയിൽ മുൻ അതിരൂപതാ അധ്യക്ഷൻ ഡോ. സൂസപാക്യം എം മുഖ്യ കാർമ്മികനായി. ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിന്റെ ഭാഗമായ ലോഗോയും മെത്രാൻ പ്രകാശനം ചെയ്തു.
പുതുക്കുറിച്ചി ഇടവകയുടെ കീഴിലായിരുന്ന ശാന്തിപുരം ഇടവക പിൽക്കാലത്ത് വെട്ടുതുറ ഇടവകയുടെ സബ് സ്റ്റേഷനായി പ്രവർത്തിച്ചു വരികയായിരുന്നു. ഫാ. യേശുദാസ് മത്യാസ് ഇടവക വികാരിയായിരുന്ന 1999 മാർച്ച് 22- നാണ് അന്നത്തെ അതിരൂപത മെത്രാൻ ആയിരുന്ന ഡോ. സൂസപാക്യം എം ശാന്തിപുരത്തെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചത്. ഫാ. ഷൈനിഷ് ബോസ്കോയുടെയും ഇടവക പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഇരുപത്തിയഞ്ചാം വർഷ ആഘോഷങ്ങൾക്ക് തുടക്കമായത്.