2020 ലോഗോസ് ക്വിസിന് വേണ്ടിയുള്ള പഠനസഹായി ഫെറോന തലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലാറ്റിൻ അതിരൂപതയിലെ തോപ്പ് ഇടവകയിലെ ശ്രീമാൻ ഷാജി ജോർജും ഫാ. ലോറൻസ് കുലാസും ചേർന്നു തയ്യാറാക്കിയ പുസ്തകം കാർമൽ ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. 2200 ലധികം ചോദ്യങ്ങളും ലോഗോസിന് സമാനമായ ചോദ്യപേപ്പറുകളുമായുള്ള പുസ്തകം ലോഗോസ് ക്വിസിന് ഒരുങ്ങുന്നവർക്കുള്ള സമ്പൂർണ്ണ സഹായി എന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷവും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച പഠനസഹായിയും, മൊബൈൽ ആപ്പും കേരളത്തിലാകമാനമുള്ള ഒത്തിരിപേരെ മത്സരത്തിന് ഒരുങ്ങാൻ സഹായിച്ചിരുന്നു. നിങ്ങളുടെ കോപ്പികൾക്കായി അടുത്തുള്ള കത്തോലിക്കാ ബുക് സ്റ്റോളുമായോ, തിരുവനന്തപുരത്തെ കാർമൽ ബുക് സ്റ്റോളുമായോ ബന്ധപ്പെടുക.
മൊബൈൽ ആപ് ജൂണ് മാസത്തോടെ ആപ് സ്റ്റോറിൽ ലഭ്യമാകും.