ഹാഥ്‌റാസ് സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. “ഹാഥ്‌റാസ് – ഭയന്ന് ജീവിക്കണമോ?” എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ് സെമിനാർ 2020 ഒക്ടോബർ 9 വെള്ളി വൈകുന്നേരം 6 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്.
യഥാസമയം പരാതികളിൽ നടപടിയെടുക്കാത്തത് മൂലം സ്ത്രീകൾ പൊതുവിലും ദളിത് പിന്നാക്ക ജാതികൾ പ്രത്യേകിച്ചും അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് ഉദാഹരണമാണ് ഹത്രാസ്. നമുക്കുചുറ്റും ഹത്രാസുകൾ ഉണ്ടാകാതിരിക്കാൻ പൊതു മനസ്സാക്ഷി ഉണരാൻ ഉണർന്നിരിക്കണം എന്നതാണ് വെബിനാർ മുന്നോട്ട് വയ്ക്കുന്ന ആശയംKLCA പ്രത്യേക വെബിനാർ നാളെ
സെപ്റ്റംബർ 9, വെള്ളി വൈകു. 6 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്.
വെബിനാറിൽ കെഎൽസിഎ സംസ്ഥാന സെക്രട്ടറി ശ്രീമതി. ജസ്റ്റീന ഇമ്മാനുവൽ സ്വാഗതം ആശംസിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി. എസ് ഉഷാകുമാരി അധ്യക്ഷത വഹിക്കുന്ന പരിപാടി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥ ശ്രീമതി. ലിഡാ ജേക്കബ് IAS (Retd.) ഉദ്‌ഘാടനം ചെയ്യും. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീമതി. ജെയിൻ ആൻസിൽ മുഖ്യപ്രഭാഷണം നടത്തും.
ആലപ്പുഴ രൂപത ബിസിസി പ്രതിനിധി അഡ്വ. ലിൻഡ, കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി
ശ്രീമതി. പ്രഷീല ബാബു, വനിതാ ഫോറം കൺവീനർ
ശ്രീമതി. ഷൈജ ടീച്ചർ, മരട് നഗരസഭ മുൻ ചെയർപേഴ്സൺ ശ്രീമതി. സുനീല സിബി, തിരുവനന്തപുരം നഗരസഭ വലിയതുറ വാർഡ് കൗൺസിലർ ശ്രീമതി. ഷീബ പാട്രിക്, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം അഡ്വ. എൽസി ജോർജ്, കെഎൽസിഎ മുൻ സംസ്ഥാന സമിതി അംഗവും പൊതു പ്രവർത്തകയുമായ അഡ്വ. അഞ്ജലി സൈറസ് എന്നിവർ പങ്കെടുക്കും.
പ്രേം ബൊനവഞ്ചർ (കടപ്പാട് – KLCA ടൈംസ്)