പ്രേം ബൊനവഞ്ചർസാമ്പത്തിക അസമത്വത്തിന്റെ അനീതിയും ലോകത്തെ അതിന്റെ ഫലങ്ങളും പരിഹരിക്കുന്നതിനായി പ്രവർത്തിക്കാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ തന്റെ ലൈബ്രറിയിൽ നടന്ന പ്രതിവാര പൊതുകൂട്ടായ്മയിലാണ് സാമ്പത്തിക അസമത്വത്തെക്കുറിച്ചും അതിന്റെ ഫലങ്ങളെക്കുറിച്ചും മാർപ്പാപ്പ സംസാരിച്ചത്.കൈവശം വയ്ക്കുന്നതിലും ആധിപത്യം പുലർത്തുന്നതിലുമുള്ള ആസക്തി മനുഷ്യരെ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിൽ നിന്ന് മാറ്റിനിർത്തുമ്പോൾ – സാമ്പത്തികവും സാങ്കേതികവുമായ അസമത്വം സാമൂഹ്യഘടനയെ കീറിമുറിക്കുമ്പോൾ – പരിധിയില്ലാത്ത ഭൗതിക പുരോഗതിയിലേക്കുള്ള മുന്നേറ്റം സാധാരണക്കാരെ ഭീഷണിപ്പെടുത്തുമ്പോൾ, നമുക്ക് നോക്കിനിൽക്കാനാവില്ല.അസമത്വത്തെ ഒരു സാമൂഹിക രോഗമെന്ന് വിശേഷിപ്പിച്ച ഫ്രാൻസിസ് പാപ്പ, മഹാമാരിയുടെ കാലത്ത് അസമത്വത്തിന്റെ പല ലക്ഷണങ്ങളും പ്രകടമായതായി സൂചിപ്പിച്ചു. വികസിതരാജ്യങ്ങൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പണം നൽകിയേക്കാമെങ്കിലും മറ്റുള്ളവർക്ക് ഇത് ഭാവിയെ പണയംവയ്ക്കുന്നത് പോലെയാണ് അർത്ഥമാക്കുന്നത്.വീട്ടിലിരുന്നു ജോലിചെയ്യാൻ പലർക്കും സാധിക്കുമെങ്കിലും ഭൂരിഭാഗവും ഈ സൗകര്യം ലഭ്യമല്ലാത്തവരാണ്. ചില കുട്ടികൾക്ക്, ബുദ്ധിമുട്ടുകൾക്കിടയിലും, സ്കൂൾ വിദ്യാഭ്യാസം തുടരാനാകും. എന്നാൽ, മറ്റു പലർക്കും വിദ്യാഭ്യാസം പാതിവഴിയിലാകുന്ന അവസ്‌ഥയുമുണ്ട്.സാമ്പത്തിക അസമത്വം കാരണം പട്ടിണി മൂലം മരിക്കുന്ന, വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ലോകമെമ്പാടുമുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുവാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. നമ്മുടെ ക്രൈസ്തവികമായ പ്രതികരണം യേശുക്രിസ്തുവിലുള്ള പ്രത്യാശയായിരിക്കണം. യേശുവിലുള്ള നമ്മുടെ കാഴ്ചപ്പാട്, അവന്റെ സ്നേഹം, അവന്റെ ശിഷ്യന്മാരുടെ സമൂഹത്തിലൂടെ ഇന്നും പ്രവർത്തിക്കുന്നു എന്ന ഉറപ്പോടെ, വ്യത്യസ്തവും മികച്ചതുമായ എന്തെങ്കിലും സൃഷ്ടിക്കാമെന്ന പ്രതീക്ഷയിൽ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.ദൈവത്തിൽ വേരൂന്നിയ ക്രിസ്തീയ പ്രത്യാശയാണ് നമ്മുടെ നങ്കൂരം. അത് പങ്കുവെക്കാനുള്ള നമ്മുടെ താല്പര്യത്തെ പിന്തുണയ്ക്കുന്നു. നമുക്കുവേണ്ടി എല്ലാം പങ്കുവച്ച പങ്കിട്ട ക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ നമ്മുടെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നു.കോവിഡ് പ്രതിസന്ധിയിൽനിന്ന് മുമ്പത്തേതിന് തുല്യമായ ഒരു സാമ്പത്തിക സാഹചര്യത്തിൽ നമുക്ക് ഉയർന്നുവരാൻ കഴിയില്ല. അപ്പോഴത്തെ അവസ്‌ഥ ഒന്നുകിൽ മെച്ചപ്പെട്ടതോ മോശമായതോ ആയിരിക്കുമെന്നും പാപ്പ ഓർമിപ്പിച്ചു.