വിഴിഞ്ഞം പദ്ധതി വഴി ജോലി കിട്ടുമോ അഥവാ, വിഴിഞ്ഞം പദ്ധതി വഴി ജോലി കിട്ടുകയും കേരളം സമൃദ്ധമാവുകയും ചെയ്യുമെന്ന വാദമുണ്ട്. നമുക്ക് അതും പരിശോധിക്കാം.
ശ്രീലങ്കയിലെ Hambantota എന്ന തുറമുഖം ഒരു ലക്ഷം ജോലി കൊടുക്കാൻ സാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ഇന്നത് വൻ പരാജയം ആണ്.
വിഴിഞ്ഞം മദർ port ആയതിനാൽ, അതിനകത്തുള്ള ജോലി 550 സ്റ്റാഫ് മാത്രമാണ് ആവശ്യം (Bijith kumar, Impact ഓഫ് vizhinjam…oscio-legal studues, Tata Institute, 2019). (ശ്രീ എലിയാസ് ജോൺ ഒരു video ക്ലിപ്പിൽ പറയുന്നുണ്ട്, തുറമുഖത്തിനു അകത്തു ജോലി പരിമിതമാണ് എന്ന്). പിന്നെ അനുബന്ധ ജോലികൾ ആണ് ആയിരം, പതിനായിരം, ലക്ഷം എന്നൊക്കെ പറയുന്നത്.( എന്തുമാകട്ടെ ഇവർ പറയുന്നത് പോലെ ജോലി കിട്ടുമെങ്കിൽ തന്നെ, ഈ തുറമുഖം കൊണ്ട് കേരള ‘സാമ്പത്തിക രംഗം’ മെച്ചമാകില്ല എന്ന് നാം ഇതിനകം കണ്ടു. ജോലി ആയിരകണക്കിന് കിട്ടും എന്ന് പറയുമ്പോൾ, കൂട്ടിവായിക്കേണ്ട കാര്യം, വിഴിഞ്ഞം പദ്ധതി കൊണ്ടു നഷ്ടമാകുന്ന തൊഴിൽ: വിഴിഞ്ഞത്ത് 5040 കുടുംബം അവരുടെ ഉപജീവന മാർഗം ഉപേക്ഷിക്കേണ്ടിവരും, വിഴിഞ്ഞതിന്റെ വടക്കും തെക്കും ഭാഗത്ത് കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന 50,000 പേരുടെ തൊഴിൽ, വീട്, തീരം നഷ്ടം, കൂടാതെ 10,000 വിഴിഞ്ഞം-കോവളം ഭാഗത്തുള്ളവരുടെ ടൂറിസം തൊഴിൽ നഷ്ടം (ഈ ഖണ്ണികയിൽ സൂചിപ്പിച്ചവയെല്ലാം പറയുന്നത്, Bijith kumar, Impact ഓഫ് vizhinjam…oscio-legal studues, Tata Institute, 2019). ഇതിന്റെ കൂടെ കൂട്ടിച്ചേർക്കണം, അനുബന്ധ വികസനത്തിന്റെ Master പ്ലാൻ പോലും തയ്യാറായിട്ടില്ല, എന്ന് ശ്രീ എലിയാസ് john തന്നെ പറയുന്നു.