വെരി. റവ. ഡോ. ഹൈസന്ത് എം. നായകം പരിഭാഷപ്പെടുത്തിയ ‘സംക്ഷിപ്ത സഭാചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിൻറെ പ്രകാശനം അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത വൈദിക സിനഡ് സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന് ആദ്യ പ്രതി നൽകി നിർവഹിച്ചു.
ക്രിസ്തുവര്‍ഷാരംഭം മുതല്‍ 1303 വരെയുള്ള പ്രാചീന-മധ്യകാലഘട്ടത്തെ ചരിത്രമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ചരിത്രകാരനായ ക്രിസ്റ്റഫർ മാഹൊനി ഓ സി ഡി യുടെ പുസ്തകത്തിൻറെ സ്വതന്ത്ര പരിഭാഷയാണ് ഈ പുസ്തകം.
തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദികനായ ഫാ. ഹൈസന്ത് തിരുവനന്തപുരം പൊഴിയൂർ-പരുത്തിയൂർ സ്വദേശി ആയി 1957-ില്‍ ജനിച്ചു. 1981–ില്‍ വൈദികനായി. മലയാളഭാഷയിലെ ബിരുദാനന്തര പഠനത്തിന് ശേഷം റോമിൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. 1995-ില്‍ കാനോനിക നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2011-ില്‍ സിവിൽ നിയമത്തിലും ബിരുദം കരസ്ഥമാക്കി. ഇപ്പോൾ തിരുവനന്തപുരം-വലിയതുറ ഫെറോനാ വികാരിയും വലിയതോപ്പ് ഇടവകവികാരിയുമായി സേവനമനുഷ്ഠിക്കുന്നു.
അയിന്‍ പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ കോപ്പികള്‍ക്ക് 9539423514 എന്ന നമ്പറില്‍ ബന്ധപ്പെടുക. വില 450/-Rs.