റവ. ഫാ. മോസസ് പെരേര
റാഫേൽ പെരേര, സിബിൽ പെരേര ദമ്പതികളുടെ മകനായി 1926 നവംബർ 19-ആം തിയതി ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
1961 ജൂലൈ 1-ആം തിയതി പൗരോഹിത്യം സ്വീകരിച്ചു. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ (എസ് ഡി ബി) അംഗമായാണ് സന്യാസ ജീവിതം ആരംഭിച്ചത് എങ്കിലും പിന്നീട് തിരുവനന്തപുരം രൂപതാ വൈദീകൻ ആയി സേവനം തുടർന്നു.
ഇംഗ്ലീഷ് , ഫ്രഞ്ച് ഭാഷകൾ പഠിപ്പിക്കുന്ന അധ്യാപകൻ ആയിരുന്നു. ചെന്നൈ ഗബ്രിയേൽ സ്കൂൾ, ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഹൈസ്കൂൾ, പുല്ലുവില ലിയോ XIII ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്റർ ആയും തിരുവനന്തപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കറസ്പോണ്ടന്റ് ആയും സേവനമനുഷ്ഠിച്ചു.
കുമാരപുരം വൈദീക മന്ദിരത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.