വത്തിക്കാൻ സിറ്റി, മെയ് 25, 2020 –
കൊറോണ വൈറസ് മഹാവ്യാധിയുടെ സമയത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും സമര്‍പ്പണവും തേടി ഫ്രാന്‍സിസ് പാപ്പായോടൊപ്പം ജപമാലചൊല്ലി പ്രാർത്ഥിക്കാന്‍ ആഹ്വാനം. മേയ് 30, ശനിയാഴ്ച ലോകമെമ്പാടുമുള്ള കത്തോലിക്കാ ഷ്റൈനുകളില്‍ വീഡിയോ സ്ട്രീമിംഗ് വഴി ഒത്ത് ചേരുന്നസമയത്ത് തന്നെ ഫ്രാൻസിസ് പാപ്പയും വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്‍റെ ഗ്രോട്ടോയിൽ ജപമാല ചൊല്ലും.
നവസുവിശേഷവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പോന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല തീര്‍ത്ഥാടന കേന്ദ്രങ്ങൾക്ക് അയച്ച കത്തിൽ, മെയ് 30 ന് റോം സമയം വൈകുന്നേരം 5:30 ന് ( ഇന്ത്യന്‍ സമയം രാത്രി 9.00 ) തത്സമയ പ്രാർത്ഥന നടക്കുമെന്ന് വ്യക്തമാക്കി. കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളോട്, പ്രാദേശിക ആരോഗ്യവകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ഒരേസമയം ജപമാല ചൊല്ലിക്കൊണ്ട് ഇതില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടു,
സാധ്യമെങ്കിൽ വത്തിക്കാനിലെ ടെലിവിഷൻ സെന്ററുമായി സാറ്റലൈറ്റ് അല്ലെങ്കിൽ സ്ട്രീമിംഗ് കണക്ഷനുകൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്, അതിനാൽ വിവിധ ആരാധനാലയങ്ങളിലെ ജപമാലയുടെ വീഡിയോ ഫ്രാൻസിസ് മാർപാപ്പയുടെ തത്സമയ സമയത്ത് പങ്കിടാനും കഴിയും.
കൊറോണ അടിയന്തിരാവസ്ഥയിൽ, നിരവധി കത്തോലിക്കാ ആരാധനാലയങ്ങൾ (ഫ്രാൻസിലെ അവർ ലേഡി ഓഫ് ലൂർദ്സ് ദേവാലയം ഉൾപ്പെടെ) പൊതുജനങ്ങൾക്ക് മുന്‍പില്‍ അടച്ചിടേണ്ടി വന്നിട്ടുണ്ട്, ഇത് മെയ് 16 ന് തീർഥാടകർക്കായി ഭാഗികമായി വീണ്ടും തുറന്നു കൊടുത്തു.
“എല്ലാവരും മറിയത്തോടൊപ്പം നിരന്തരം പ്രാർത്ഥനയിൽ ഒത്തുചേർന്നു.”