കെസിബിസി ചെറുകഥാ പുരസ്കാരം ആർ പ്രഗിൽനാഥിന്.
എഴുത്തുകാർ ഭാഷയുടെ മേൽ സ്വാധീനമുള്ളവരാകണമെന്ന് പ്രൊഫ.എം.കെ സാനു.തിരുത്തലുകൾക്ക് സ്വയം വിധേയരാവുകയാണ് നല്ല എഴുത്തുകാരുടെ ലക്ഷണം.ജന്മം കൊണ്ടും പരിശീലനം കൊണ്ടും എഴുത്തുകാരാകുന്നവരുണ്ട്.തങ്ങളുടെ വഴി തിരിച്ചറിയുന്നവർക്കാണ് സാഹിത്യ ലോകത്ത് മുന്നേറാനാകുകയെന്നും എം.കെ.സാനു പറഞ്ഞു. കെസിബിസി ചെറുകഥാ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.പ്രഗിൽനാഥിന്റെ പെൺചിലന്തിയെന്ന കഥയ്ക്കാണ് കെസിബിസി ചെറുകഥാ പുരസ്കാരം.നജിം കൊച്ചുകലുങ്കിന്റെ സമദർശി ഗ്രന്ഥശാല ആന്റ് വായനശാല,എൽദോ ജേക്കബ്ബിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. POC യിൽ നടന്ന രണ്ട് ദിവസത്തെ സാഹിത്യ ക്യാമ്പ് ഇന്ന് സമാപിച്ചു
സാഹിത്യസംവാദത്തിൽ സിപ്പി പള്ളിപ്പുറം,ഫ്രാൻസിസ് നൊറോണ,പിഒസി ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ.ഏബ്രഹാം ഇരിമ്പിനിയ്ക്കൽ,ക്യാംപ് ഡയറക്ടർ തിരക്കഥാകൃത്ത് ജോൺ പോൾ എന്നിവർ സംസാരിച്ചു.