✍️ പ്രേം ബൊനവഞ്ചർ
കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിന്റെയും (KRLCC) ആലപ്പുഴ രൂപത പ്രവാസികാര്യ കമ്മീഷന്റെയും ബഹ്‌റൈൻ ശാഖകൾ സംയുക്തമായി ലത്തീൻ കത്തോലിക്കാ സമുദായ ദിനാഘോഷം നടത്തുന്നു. 2020 ഡിസംബർ 11 വെള്ളിയാഴ്ച ബഹ്‌റൈൻ പ്രാദേശിക സമയം രാത്രി 7 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30ന്) Zoom പ്ലാറ്റ്ഫോം വഴിയാണ് സംഗമം നടത്തുക.
ഗൾഫ് രാജ്യമായ ബഹ്‌റൈനിലെ ലത്തീൻ സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ സമുദായ സംഗമം കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ (വൈസ് ചെയർമാൻ, പ്രവാസികാര്യ കമ്മീഷൻ, കെആർഎൽസിബിസി) ഉദ്‌ഘാടനം ചെയ്യും. ആലപ്പുഴ രൂപത ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നൽകും. തുടർന്ന് “പ്രവാസികളും സാമുദായിക ശാക്തികരണവും” എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കും. മുൻ ലോക്സഭാംഗവും പ്രവാസികാര്യ കമ്മിഷന്റെ ആലപ്പുഴ കേന്ദ്രസമിതി കോ ഓർഡിനേറ്ററുമായ ഡോ. കെ. എസ്. മനോജ് ക്ലാസ് നയിക്കും.
കേരള ലത്തീൻ സഭയിലെ വിവിധ സംസ്ഥാന സംഘടനാ നേതാക്കൾ, പ്രവാസ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും സമുദായ ദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവാസ ലോകത്ത് ലത്തീൻ കത്തോലിക്കർ നടത്തുന്ന ഈ സമുദായ ദിനാഘോഷത്തിലേക്ക് പ്രവാസികളായ അൽമായരുടെയും കേരളത്തിലെയും മറ്റുമുള്ള ത്തീൻ കത്തോലിക്കരുടെയും സംഘടനാ പ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.
ബഹ്‌റൈനിലെ പ്രവാസികളായ ലത്തീൻ കത്തോലിക്കർക്ക് കൂട്ടായ്മയുടെ ഭാഗമാകാം.
ബന്ധപ്പെടുക : +973 33253468, +973 33212020, +973 37396644