തൂത്തൂർ ഫൊറോനയുടെ ഫൊറോന വികാരിയായി ഫാദർ ടോണി ഹാംലെറ്റിനെ നിയമിച്ചു. ഫെബ്രുവരി 23 ആം തീയതി മുതലാണ് പഴയ ഫെറോന വികാരി ഫാദർ ജോസഫ് ഭാസ്കർ മാറുന്ന ഒഴിവിലേക്കാണ് ഫ. ടോണി ഹാംലെറ്റിനെ നിയമിച്ചിരിക്കുന്നത്. ഫാദർ ടോണി ഹാംലെറ്റ് നിലവിൽ നീരോടി സെൻ്റ്. നിക്കോളാസ് ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയാണ്.