തിരുവനന്തപുരത്തെ തീരദേശം പശ്ചാത്തലമാക്കി പത്ര പ്രവര്‍ത്തനം നടത്തുകയാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ യേശുദാസ് വില്യം. വര്‍ഷങ്ങളായി കേരളാ കൗമുദിയിലും സിനിമാ വാരികകളിലും തിളങ്ങിയ ശേഷമാണ് തീരപ്രദേശത്തിനൊരു സ്വന്തം പത്രം എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ മാസങ്ങളില്‍ പത്രത്തിന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ അനുമതിയും ലഭിച്ചു.
തന്‍റെ സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെയും തീരത്തിന്‍റെ നന്മ ആഗ്രഹിക്കുന്നവരുടെയും സഹകരണം കൊണ്ട് മാത്രമാണ് ഇതുവരെയെങ്കിലും എത്താന്‍ സാധിച്ചതെന്നും, പ്രത്യേക രാഷ്ട്രീയ ചായവുകളോ, അജണ്ടകളോ ഇല്ലാതെ സാമൂഹിക നന്മ മാത്രം ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് യേശുദാസ് വില്യം പറയുന്നു. ഈ കൊറോണക്കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തി ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.
പത്രത്തിനൊപ്പമൊരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട് ശ്രീമാന്‍ യേശുദാസ്. തീരവാര്‍ത്തകളും തീരസംസ്കാരവും പ്രമേയമാക്കുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാനല്‍ പ്രവര്‍ത്തനം നടത്തുന്നത്. ചാനലും ഫേസ്ബുക്ക് പേജും ഒന്നു ലൈക്ക് ചെയ്യണമെന്ന് മാത്രമാണ് അദ്ദേഹത്തിന്‍റെ ആവശ്യം.