Contact
Submit Your News
Wednesday, June 4, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കൊറോണക്കാലത്തെ സഭ : ട്രോളുകളോടുള്ള ജോഷിയച്ചന്‍റെ പ്രതികരണ കുറിപ്പ് ശ്രദ്ധേയം

var_updater by var_updater
12 March 2020
in Announcements, Articles
0
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

അച്ചന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു നിലവിലുള്ള പല സന്യാസ സമൂഹങ്ങളും ഉദ്ഭവിച്ചത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ മനുഷ്യകുലത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സത്യത്തിൽ, അത്തരം സന്യാസപ്രസ്ഥാനങ്ങളുടെ സവിശേഷ കാരിസം ഉണർന്നു പ്രശോഭിക്കേണ്ട കാലമാണിത്. കൊറോണ എന്ന പുത്തൻ വൈറസ് ലോകത്തിനുള്ള സഭയുടെ ശുശ്രൂഷയ്ക്ക് ഒരു പുത്തൻ സാധ്യതയാണ് സമ്മാനിക്കുന്നത്.

ഇക്കാലഘട്ടത്തിലെ സഭാപ്രവർത്തനങ്ങളെ അഞ്ചായി തിരിക്കാൻ ഉദ്യമിക്കുകയാണ്.

ഒന്ന്, ആത്മീയ ശുശ്രൂഷ: ഒരു വിശ്വാസീസമൂഹമെന്ന നിലയിൽ ലോകത്തിനു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥനാനിരതരാകാൻ സഭയ്ക്കു കടമയുണ്ട്. അനുയോജ്യമായ പ്രാർത്ഥനകൾ പ്രചരിപ്പിക്കാനും തിരുവചന വായനകൾ നിർദേശിക്കാനും സഭയ്ക്കു കഴിയും. ജനത്തിരക്ക് ഒഴിവാക്കാനിടയാകുംവിധം ആത്മീയ ശുശ്രൂഷകളുടെ എണ്ണം കൂട്ടാനും സഭയ്ക്കാകും. വൈദികർക്ക് തങ്ങളുടെ ഇടവകാർത്തിക്കുള്ളിൽ ലളിതമായും വ്യക്തിപരമായും ദിവ്യകാരുണ്യ പ്രദക്ഷിണം, അമ്പെഴുന്നിള്ളിപ്പ് എന്നിവ നടത്താവുന്നതാണ്.

രണ്ട്, മിതത്വശുശ്രൂഷ: കൊറോണക്കാലത്തെ ആത്മീയ ശുശ്രൂഷയുടെ ഭാഗം തന്നെയാണ് മിതത്വവും. വിശ്വാസജീവിതത്തിൻ്റെ സുപ്രധാനമല്ലാത്ത കാര്യങ്ങൾ വെട്ടിച്ചുരുക്കാൻ ആർജവം കാണിക്കേണ്ട സമയമാണിത്. നൊവേനകളും തിരുനാളുകളും ധ്യാനങ്ങളും കൺവെൻഷനുകളും തല്ക്കാലത്തേക്ക് ഒഴിവാക്കേണ്ടതാണ്. കണ്ണമാലിപോലെ സുപ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രത്തിലെ വർഷത്തിലൊരിക്കലുള്ള ഊട്ടുനേർച്ച വേണ്ടെന്നു വയ്ക്കാനെടുത്ത തീരുമാനം യഥാർത്ഥമായ ആധ്യാത്മിക ശോഭയുടെ പ്രതിഫലനമായി.

മൂന്ന്, സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ശുശ്രൂഷകൾ: ശാരീരികമായ അകലങ്ങളെ അതിജീവിക്കാൻ ഇന്ന് മനുഷ്യന് ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെ എളുപ്പത്തിൽ സാധിക്കും. കൊറോണക്കാലം ഒരു ‘ടെക്കി ചർച്ച്’ ആകാൻ കൂടിയുള്ള അവസരമാണ്. നവമാധ്യമങ്ങളിലൂടെയും ലോക്കൽ ചാനലുകളിലൂടെയും ദിവ്യബലി, സന്ദർഭത്തിനിണങ്ങിയ വചനപ്രഘോഷണം, ജപമാല, നൊവേന എന്നിവ നടത്താവുന്നതാണ്. രോഗികളായി കഴിയുന്നവർക്ക് വിശ്വാസീ സമൂഹത്തിൻ്റെ കരുതലും സാമീപ്യവും അനുഭവിക്കാൻ അത് ഇടയാക്കും.

നാല്, സിവിൽ സഹകരണം: ഭരണാധികാരികളോടും മെഡിക്കൽ ഡിപ്പാർട്ടുമെൻ്റിനോടും സർവാത്മനാ സഹകരിക്കാൻ സഭയ്ക്കു കഴിയും. അധികാരികളുടെ നിർദേശങ്ങൾ, അവ എത്ര കടുത്തതായാലും അനിഷ്ടകരമായാലും, നടപ്പിൽ വരുത്താൻ സഭ ശ്രദ്ധിക്കണം.

അഞ്ച്, ഉപവിശുശ്രൂഷ: രോഗബാധിതർക്ക് ജാതിമതഭേദമന്യേ സമാശ്വാസവുംസഹായവും നല്കാനും സഭ മുമ്പിലുണ്ടാകും. ഐസൊലേഷന് സ്ഥലസൗകര്യങ്ങൾ ആവശ്യമായി വരുന്ന പക്ഷം നമ്മുടെ ആശ്രമങ്ങൾക്കും മഠങ്ങൾക്കും സ്ഥാപനങ്ങൾക്കും കാര്യമായി സഹായിക്കാനാകും. അതിനെല്ലാമുപരി, കർത്താവിനും അപരർക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന സമർപ്പിതർക്ക് ഏത് അടിയന്തരാവസ്ഥയിലും അപകടകരമായ വെല്ലുവിളികൾ ഏറ്റെടുത്ത് സിവിൽ സൊസൈറ്റിയെ സഹായിക്കാനാകും. ഇക്കാര്യത്തിനായി വൈദികരിൽനിന്ന് ഏതാനുംപേരെ സംഘടിപ്പിച്ച് ‘സാന്ത്വനം’ എന്ന പേരിൽ എമർജൻസി ടീമിനെ രൂപീകരിക്കാൻ മുൻകൈയെടുത്ത കൊച്ചി രൂപതാധ്യക്ഷൻ  ജോസഫ് കരിയിൽ പിതാവിൻ്റെ നടപടി അഭിനന്ദനവും അനുകരണവും അർഹിക്കുന്നു.

ഫാ. ജോഷി മൈയ്യാറ്റില്‍ ദൈവശാസ്ത്ര പണ്ഡിതനാണ്. പി. ഒ. സി.യില്‍ ജോലിചെയ്യുന്നു.

Previous Post

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

Next Post

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളുടെ നമകരണ നടപടികൾ ആരംഭിച്ചു

Next Post

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളുടെ നമകരണ നടപടികൾ ആരംഭിച്ചു

Please login to join discussion
No Result
View All Result

Recent Posts

  • 2025 പരിസ്ഥിതിദിന തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’; കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നു
  • അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ‌ അഭിഷേക ധ്യാനം
  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
  • പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി മതബോധന വാർഷികവും അധ്യാപക സംഗമവും നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 2025 പരിസ്ഥിതിദിന തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’; കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നു
  • അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ‌ അഭിഷേക ധ്യാനം
  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.