പൂന്തുറ: കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങുന്ന കുടുംബങ്ങൾക്ക് ആത്മീയ ഉണർവ് നല്കുക എന്ന പ്രാഥമിക ലക്ഷ്യം മുൻനിർത്തി ജൂലൈ 19 ന് വൈകുനേരം 4 മണിക്ക് പൂന്തുറ സെൻറ് തോമസ് ദൈവാലയത്തിൽ എലീശാ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.
മുന്നു ഘട്ടമായി നടത്തിയ ധ്യാന ഉത്ഘാടനം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. ഫാ അജോയ് വചന പ്രഘോഷണം നിർവഹിച്ച ധ്യാനത്തിൽ നൂറോളം ഗർഭിണികൾ പങ്കെടുത്തു.
പൂന്തുറ ഇടവക സഹവികാരി ഫാ രജീഷ് ധ്യാന ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്ക് നിർവഹിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൻറെ പ്രാധ്യാനത്തെ മുൻനിർത്തി ഫാ എ ആർ ജോൺ സന്ദേശം നൽകി.