അയിരൂർ സെന്റ് തോമസ് ഇടവകയിൽ വി. തോമാശ്ലീഹായുടെ പാദുകാവൽ തിരുനാൾ ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ നടത്തും.
തിരുനാളിനു തുടക്കം കുറിച്ച് ഞായറാഴ്ച ഇടവക വികാരി ഫാ. സോളമൻ ഏലിയാസ് അരേശേരിൽ കൊടി ഉയർത്തും. തുടർന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. ആന്റണി എസ്. ബി. (ഇടവക വികാരി, മൂങ്ങോട്) കാർമികത്വം വഹിക്കും. റവ. ഫാ ജീസൺ തണ്ണിക്കോട് OJS (വികാരി, വെണ്ണിയോട്) വചനസന്ദേശം നൽകും.
തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം ന് ജപമാല, നൊവേന, ലിറ്റിനി, ദിവ്യബലി. ഫെബ്രുവരി 1 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ദിവ്യബലിക്ക് റവ. ഫാ. ബിനു ജോസഫ് (വികാരി, പൂന്തുറ), റവ. ഫാ. തോമസ് ആർ. (വികാരി, കാക്കാമൂല), റവ. ഫാ. ബിജിൻ ബെസിലി (വികാരി, ചമ്പാവ്), റവ. ഫാ. വിൻസെന്റ് OJS (ഹോളി ഇന്നസെന്റ്സ് സ്‌കൂൾ, വെണ്ണിയോട്), റവ. ഫാ. തോമസ് ഡി. (വികാരി, കൊച്ചുതുറ-തുമ്പ) എന്നിവർ കാർമികരാകും.
റവ. ഫാ ജീസൺ തണ്ണിക്കോട് OJS (1, 2 തീയതികളിൽ), റവ. ഫാ. ജോസ് ജി. (ജുഡീഷ്യൽ വികാർ, തിരുവനന്തപുരം അതിരൂപത), റവ. ഫാ. തദേവൂസ് ഫിലിപ്പ് (വൈസ് പ്രിൻസിപ്പൽ, സെന്റ് ജേക്കബ്‌സ് ട്രെയിനിങ് കോളേജ്, കഴക്കൂട്ടം), റവ. ഫാ. റോബിൻസൺ എഫ്. (ഫൊറോന വികാരി, പേട്ട) എന്നിവർ വചനസന്ദേശം നൽകും.
ഫെബ്രുവരി 6 ശനിയാഴ്ച വൈകുന്നേരം 5.30ന് സന്ധ്യാവന്ദന പ്രാർഥനയ്ക്ക് റവ. ഫാ. ജസ്റ്റിൻ ജൂഡിൻ (വികാരി, അഞ്ചുതെങ്ങ് ഫൊറോനാ) കാർമ്മികനാകും. റവ. ഫാ. ഡൈസൻ യേശുദാസ് (കോർപറേറ്റ് മാനേജർ, തിരുവനന്തപുരം അതിരൂപത) വചനസന്ദേശം നൽകും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപ വന്ദനം.
തിരുനാൾ ദിനമായ ഫെബ്രുവരി 7 ഞായറാഴ്ച വൈകുന്നേരം ദിവ്യബലിക്ക് റവ. ഫാ. ബാസ്കർ ജോസഫ് (വികാരി, തൂത്തൂർ ഫൊറോന) കാർമ്മികനാകും. റവ. ഫാ. ഡാർവിൻ പീറ്റർ (ഡയറക്ടർ, അജപാലന ശുശ്രൂഷ, തിരുവനന്തപുരം അതിരൂപത) വചനസന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്ക്.