അതിരൂപതയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പാസായി ഐ. എ. എസ്. കരസ്ഥമാക്കിയ 1974 ബാച്ചിൽ പെട്ട എസ്. എം. ഡസൽഫിൻ അന്തരിച്ചു. 72 വയസ്സായിരുന്നു. തൂത്തൂർ ഫൊറോനയിലെ നീരോടി സെന്‍റ് നിക്കോളാസ് ഇടവകയിൽ ജനിച്ച അദ്ദേഹം ജമ്മുകാശ്മീർ കേഡറിലായിരുന്നു ജോലി ചെയ്തത്. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എക്സൈസ് കമ്മീഷണർ, സെയിൽസ് ടാക്സ് കമ്മീഷണർ, വിജിലൻസ് കമീഷണർ, പൊതുഭരണ വകുപ്പ് സെക്രട്ടറി, ഡെവലപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. റബ്ബർ ബോർഡ് ചെയർമാനായിരുന്ന അദ്ദേഹത്തിൻറെ കാലത്താണ് റബ്ബർ കയറ്റുമതി ആരംഭിച്ചത്. റബർ ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇത് നിർണ്ണായക പങ്ക് വഹിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ മേരി ഡസൽഫിൻ, മക്കൾ ഡാരൻ ഡസൽഫിൻ, വിവിയൻ ഡസൽഫിൻ, ഡോ. മറീന.