വെട്ടുകാട് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ സ്ത്രീയുടെ 30 പവൻ സ്വർണ- ഡയമണ്ട് ആഭരണങ്ങൾ കവർന്ന കേസിൽ സിസിടിവി ദൃശ്യം ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല. 26 ന് വൈകിട്ട് അഞ്ചിന് പള്ളിയിലെ തിരക്ക് മുതലെടുത്ത് പൂന്തുറ സ്വദേശിയും പ്രവാസിയുമായ നിർമ്മലയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. 3 30ന് അമ്പലത്തറയിലെ ബാങ്കിൽനിന്ന് ആഭരണങ്ങളും എടുത്തു കുടുംബസമേതം നിർമ്മല പള്ളിയിൽ എത്തിയപ്പോൾ പ്രാർഥനയ്ക്കിടെ ഇവർക്കൊപ്പം ചേർന്ന് ഒരു സ്ത്രീ ബാഗിൽ സൂക്ഷിച്ച സ്വർണം മോഷ്ടിച്ച കടന്നു. ഇവർ റോഡിലേക്ക് വേഗത്തിൽ ഇറങ്ങി കിഴക്കേകോട്ടയിലേക്ക് പോകുന്നതും കെഎസ്ആർടിസി ബസ്സിൽ കയറുന്നതും ദൃശ്യങ്ങളിൽ കാണാം.