തിരുവനന്തപുരം: പാളയം സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. യേശുക്രിസ്തുവിൻ്റെ ജെറുസലേം പ്രവേശന സ്മരണകളുണർത്തി ഓശാന ഞായറാഴ്ചത്തെ തിരു കർമ്മങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ക്രിസ്തുദാസ് രാജപ്പൻ മുഖ്യകാർമികത്വം വഹിച്ചു. പ്രസ്തുത തിരുകർമ്മങ്ങൾക്ക് സെൻറ് ജോസഫ്സ് കത്തീഡ്രൽ വികാരി വെരി. റവ. മോൺ. ഡോ. നിക്കോളാസ് താർസിയൂസ്, റവ. ഫാ. ഷൈനിഷ് ബോസ്കോ എന്നിവർ സഹകാർമികരായിരുന്നു.