തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച് ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ അജിത്ത് ഡീക്കൻ കാർവിൻ പൗരോഹിത്യവും ബ്രദർ ടൈസൺ ഡീക്കൻ പട്ടവും സ്വീകരിക്കും.
ഡീക്കൻ കാർവിൻ റോച് വള്ളവിള സെൻറ് മേരീസ് ദേവാലയ ഇടവക അംഗം ആണ്. 1988 ഒക്ടോബർ 4 ന് മരിയ സേവിയർ ബെല്ലാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. 2009 ഡിഗ്രി പഠനത്തിനു ശേഷം സെമിനാരിയിൽ ചേർന്നു.
രണ്ടുവർഷത്തെ മൈനർ സെമിനാരി പഠനത്തിനുശേഷം തത്വശാസ്ത്രം ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രം റോമിലെ മരിയ മാത്തർ എക്ലേസിയേ സെമിനാരിയിൽ നിന്നും പൂർത്തിയാക്കി.
ഡീക്കൻ അജിത്ത് ആന്റണിയുടെയും
മാരി യറ്റ് ദമ്പതികളുടെ മകനായി കൊല്ലംകോട് സെൻറ് മാത്യു ഇടവകയിൽ 1990 ജൂൺ മാസം 16റാം തീയതി ജനിച്ചു. അജിത് ബ്രദർന് മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സെമിനാരിയിൽ ചേർന്ന് സോഷ്യോളജി ഡിഗ്രി പഠനം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരി നിന്നും തത്വശാസ്ത്ര പഠനവും റോമിൽ വത്തിക്കാൻ നേരിട്ട് നടത്തുന്ന ഉർബാനോ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രവും ബൈബിളിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.
2018 ഏപ്രിൽ 28ന് ഡീക്കൻ പട്ടം സ്വീകരിച്ചു.
ബ്രദർ ടൈസൺ മൂങ്ങോടു സെന്റ് സെബാസ്റ്റ്യൻ ദൈവലായ ഇടവക അംഗങ്ങളായ ടൈറ്റസ് ശൈലജ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1989 മേയ് മാസം 20 ന് ജനിച്ചു. 2004 സെമിനാരിയിൽ ചേർന്നു. പ്ലസ് ടൂ, ബിരുദ പഠനങ്ങൾക്ക് ശേഷം കൊൽക്കത്തയിലെ മോണിംഗ് സ്റ്റാർ കോളേജിൽ തത്വശാസ്ത്രം പൂർത്തിയാക്കി.
നെത്തേർ ലാൻഡിലെ രോയർമൊണ്ട് രൂപതയിലെ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം നടത്തി വരുന്നു.