Report by : Rajitha Vincent
‘ മനുഷ്യനെ ദൈവത്തോളം ഉയർത്താനായി ദൈവം മനുഷ്യനോളം താഴ്ന്ന ഇറങ്ങിയ ചരിത്രസംഭവമാണ് തിരുപിറവി. ദൈവം ‘ഇമ്മാനുവേൽ’ എന്ന പേര് സ്വീകരിച്ചു കൊണ്ട് മനുഷ്യരോടൊപ്പം വസിക്കുകയും മനുഷ്യരെ ദൈവിക ചൈതന്യം കൊണ്ട് നിറക്കുകയും ചെയ്ത് ചരിത്രസംഭവം. പൊടിയിൽ നിന്നും ദൈവത്തിന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർ നഷ്ടപ്പെട്ട ഈ ഛായയും സാദൃശ്യവും ഏറ്റെടുത്ത് ദൈവമക്കൾ രൂപാന്തരപ്പെട്ടതിന്റെ ചരിത്രം.’
തിരുപ്പിറവിയുടെ ചരിത്രം വിശ്വാസികളെ ഓർമ്മപ്പെടുത്തി കൊണ്ട് സൂസപാക്യം പിതാവിൻ്റെ ഇടയലേഖനം. ഒരുകാലത്ത് ദൈവത്തെ സമീപിക്കാൻ ഭയപ്പെട്ടിരുന്ന മനുഷ്യർ ഇന്ന് അപ്പത്തിൽ എഴുന്നളളിവരുന്ന ദൈവത്തെ ഉൾക്കൊള്ളാൻ, ആരാധിക്കാൻ ഭയപ്പെടാതെ തയ്യാറാക്കുന്നു. യേശു ഈ ലോകത്തിലേക്ക് വന്നത് ചില വ്യക്തികളെ മാത്രം രക്ഷിക്കാനല്ല, മറച്ച് ലോകത്തിന്റെ മുഴുവൻ രക്ഷകനായാണ്. ആ ദൈവചൈതന്യം ഉൾക്കൊണ്ടുകൊണ്ട് യഥാർത്ഥ ദൈവ മക്കൾ ആകുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്.
2023- ഒക്ടോബറിൽ സമാപനം കുറിക്കുന്ന മെത്രാൻമാരുടെ പതിനാറാമത് സാധാരണ സമ്മേളനത്തെ കുറിച്ചും, കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സാമൂഹിക-സാമ്പത്തിക നിജസ്ഥിതിയെക്കുറിച്ചും, കേരള ലത്തീൻ കത്തോലിക്കാ ദിനത്തെ പറ്റിയും പ്രത്യേക പരാമർശങ്ങൾ നൽകിയാണ് ഇടയലേഖനം അവസാനിച്ചത്.
ഇടയലേഖനത്തിൻ്റെ പൂർണ്ണരൂപം വായിക്കാം
വന്ദ്യവൈദികരെ, പ്രിയ മക്കളെ,
ഇന്ന് ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ്. പുതിയൊരു ആരാധന സംവത്സരത്തിനു നാം ഇന്ന് തുടക്കം കുറിക്കുകയാണ്. യേശുവാണ് കേന്ദ്രബിന്ദു. ഭൂമി സൂര്യനി നിന്ന് പ്രകാശവും ഊര്‍ജ്ജവും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പ്രാവശ്യം സൂര്യനെ വലം വയ്ക്കുന്ന കാലയളവിനെയാണല്ലോ നാം ഒരു വര്‍ഷം എന്ന് പറയുന്നത്. ഇതുപോലെ നിത്യ സൂര്യനായ യേശുവിന്‍റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പ്രാവശ്യം യേശുവിന്‍റെ ജീവിത രഹസ്യങ്ങളിലൂടെ കടന്നു പോകുന്ന കാലയളവാണ് ആരാധന വര്‍ഷം. തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് നമ്മെ ഒരുക്കുകയാണല്ലോ ആഗമന കാലത്തിന്‍റെ ഉദ്ദേശം.
ആദ്യമായി തിരുപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും നമുക്ക് ഒരു നിമിഷം ചിന്തിക്കാം. തിരുപ്പിറവി ഒരു ചരിത്ര സംഭവമാണ്. മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുവാനായി ദൈവം മനുഷ്യനോളം താഴ്ന്നിറങ്ങി വന്ന കഥ പറയുന്ന ചരിത്രസംഭവം! ദൈവം څഇമ്മാനുവേ چ എന്ന പേര് സ്വീകരിച്ചുകൊണ്ട് മനുഷ്യരോടൊപ്പം വസിക്കുകയും മനുഷ്യരെ ദൈവീക ചൈതന്യം കൊണ്ട് നിറയ്ക്കുകയും ചെയ്ത ചരിത്രസംഭവം! പൊടിയി നിന്നും ദൈവത്തിന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ നഷ്ടപ്പെട്ട ഈ ഛായയും സാദൃശ്യവും വീണ്ടെടുത്ത് ദൈവമക്കളായി രൂപാന്തരപ്പെട്ടതിന്‍റെ ചരിത്രം!
തിരുപ്പിറവിയിലൂടെ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. വചനം മാംസമായി. ദൈവം മനുഷ്യനായി. മഹത്വപൂര്‍ണ്ണനും സര്‍വശക്തനുമായ ദൈവം ബലഹീനനായ ഒരു പിഞ്ചു ശിശുവായി കാലിത്തൊഴുത്തി പിറന്നു. ഒരുകാലത്ത് ഇടിമുഴക്കങ്ങളിലൂടെയും മിന്ന പ്പിണറുകളിലൂടെയും പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിലൂടെയും സ്വയം വെളിപ്പെടുത്തിയിരുന്ന ദൈവത്തെ സമീപിക്കാന്‍ മനുഷ്യര്‍ക്ക് ഭയമായിരുന്നു. അതേസമയം തന്നെ വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവസാന്നിധ്യത്തിനായും, ദൈവസ്പര്‍ശനത്തിനായും ദാഹിച്ചു കൊണ്ടിരുന്നു. എന്നാ അതേസമയം തന്നെ അപ്പത്തിന്‍റെ ഭവനത്തി ജനിച്ച ശിശുവിനെ സമീപിക്കാന്‍, അപ്പമായിത്തീര്‍ന്ന ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും ഭയപ്പെടേണ്ടതില്ലല്ലോ. ഈ ദൈവീക സാന്നിധ്യം, ഈ ദൈവീക സ്പര്‍ശനം മനുഷ്യരി ആഴമായ പരിവര്‍ത്തനം ഉളവാക്കാന്‍ പോരുന്നതായിരുന്നു.
വിദഗ്ധനായ ഒരു സംഗീതജ്ഞന്‍റെ വിരലുകളി ദൈവീക ചൈതന്യമുണ്ട്. ഈ വിരലുകള്‍ സംഗീത ഉപകരണത്തിന്‍റെ പരുപരുത്ത തന്ത്രികളെ സ്പര്‍ശിക്കുമ്പോള്‍ സംഗീത ഉപകരണം സജീവമാവുകയും ശ്രുതിമധുരമായ നാദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് ദൈവം മനുഷ്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുന്നത്.
വൃക്ഷത്തിന്‍റെ വേരുകളി ദൈവീക ചൈതന്യമുണ്ട്. ഈ വേരുകള്‍ കുപ്പയിലെ ചപ്പുചവറുകളെയും അഴുക്കുചാലിലെ മാലിന്യ ജലത്തെയും സ്പര്‍ശിക്കുമ്പോള്‍ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന ഈ വസ്തുക്കള്‍ കാഴ്ച്ചയ്ക്ക് കൗതുകം ന കുന്ന കായ്കനികളായും നാവിന് രുചി ന കുന്ന ഇളനീരായും മാറുന്നു. ദൈവം മനുഷ്യനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തിന്‍റെ ദുര്‍ഗന്ധം വമിക്കുന്ന മനുഷ്യരിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
പ്രഭാതത്തിന്‍റെയും സന്ധ്യയുടെയും സൗന്ദര്യം ആസ്വദിച്ചിട്ടുള്ളവരാണ് നാം. വെളിച്ചം ഇരുളിനെ സ്പര്‍ശിക്കുന്ന നിമിഷങ്ങളാണ് പ്രഭാതവും സന്ധ്യയും. വെളിച്ചം ഇരുളിനെ സ്പര്‍ശിക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ വിരിയുന്നു; മഴവില്ല് തെളിയുന്നു; നിറങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. മനുഷ്യരിലെ പാപക്കൂരിരുള്‍ തിരുപിറവിയുടെ സ്പര്‍ശനം ഏ ക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്.
സൃഷ്ട വസ്തുക്കളിലെ ദൈവീക ചൈതന്യത്തിന്‍റെ സ്പര്‍ശനം പ്രകൃതിയി ഉളവാക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ നിരവധിയാണ്. എങ്കി ദൈവകരങ്ങള്‍ മനുഷ്യരെ സ്പര്‍ശിക്കുമ്പോള്‍ മാത്രമല്ല, മനുഷ്യാവതാരത്തിലൂടെ ദൈവം മനുഷ്യപ്രകൃതിയെ സ്വന്തമാക്കുമ്പോള്‍ ഉളവാകുന്ന അത്ഭുത പ്രതിഭാസങ്ങളെക്കുറിച്ച് ഒന്ന് വിഭാവന ചെയ്തു നോക്കൂ! ഇത് മനുഷ്യരി ആഴമായ പരിവര്‍ത്തനം ഉളവാക്കും. മനുഷ്യര്‍ ദൈവീക ചൈതന്യം കൊണ്ട് നിറയും. ഇതിലൂടെ മണ്ണും പൊടിയും ആയ മനുഷ്യന്‍റെ അന്തസ്സും ആഭിജാത്യവും ആകാശത്തോളം ഉയരുകയും ചെയ്യുന്നു. ഇതി പരം മനുഷ്യന് ആഹ്ലാദത്തിനു വകന കുന്ന മറ്റെന്താണുള്ളത്?
ഇനിമേ മനുഷ്യരാരും തന്നെ നിസ്സാരരല്ല; അധഃകൃതരോ വിലകുറഞ്ഞവരോ ആയ മനുഷ്യരില്ല. എല്ലാവരും വിലപ്പെട്ടവരാണ്, അന്തസ്സുള്ളവരാണ്. ദൈവപുത്രന്‍ തന്നെ ബലഹീനനായ ഒരു പിഞ്ചു ശിശുവായി കാലിത്തൊഴുത്തി പിറന്നത്, ദാസന്മാരുടെ ദാസനായി തീര്‍ന്നത്, സ്വയം ശൂന്യമാക്കി കൊണ്ട് എല്ലാവരുടെയും മോചനത്തിനായി, എല്ലാവരുടെയും മഹത്വത്തിനായി തന്നെത്തന്നെ സമര്‍പ്പിക്കുവാനാണ്. തിരുപ്പിറവി നല്കുന്ന ഏറ്റവും വലിയ സന്ദേശവും ആഹ്വാനവും ഇതുതന്നെയാണ്.
ഇതൊക്കെയാണെങ്കിലും മനുഷ്യന്‍ സ്വതന്ത്രനാണ്. കാലിത്തൊഴുത്തിലെ ദൈവകുമാരന്‍റെ ചൈതന്യം ഉള്‍ക്കൊള്ളാനോ തിരസ്കരിക്കാനോ മനുഷ്യന് കഴിയും. സ്വാര്‍ത്ഥതയോടെ ഈ ചൈതന്യം ആര്‍ക്കും തനിക്കായി മാത്രം സൂക്ഷിച്ചു വയ്ക്കുവാന്‍ കഴിയുകയില്ല. മനുഷ്യാവതാരത്തിലൂടെ മനുഷ്യപ്രകൃതിക്ക് ലഭ്യമായ ഈ അന്തസ്സും ആഭിജാത്യവും നിലനിര്‍ത്താന്‍ നമുക്ക് കഴിയണമെങ്കി ദാനമായി ലഭിച്ച ഈ ചൈതന്യം സന്തോഷപൂര്‍വ്വം ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കാനും എല്ലാവരുടെയും ആശ്വാസത്തിനായി, ഐശ്വര്യത്തിനായി, പുരോഗതിക്കായി സമര്‍പ്പിക്കാനുള്ള സന്മനസ്സും നമുക്കുണ്ടാകണം. ഈ സന്മനസ്സുള്ളവര്‍ക്കു മാത്രമേ സമാധാനം അനുഭവിക്കാനും സമാധാന പാലകരായി സമാധാനം പ്രഘോഷിക്കാനും സാധിക്കുകയുള്ളൂ. ഇതാണ് ക്രിസ്മസ് രാത്രി ദൈവദൂതന്മാര്‍ ആലപിച്ച ഗാനത്തിന്‍റെ പൊരുള്‍: ڇഭൂമിയി സന്മനസ്സുള്ളവര്‍ക്കു സമാധാനം!ڈ
യേശു ഈ ലോകത്തിലേക്കു വന്നത് ചില വ്യക്തികളെ മാത്രം രക്ഷിക്കാനല്ല. ലോകത്തിന്‍റെ മുഴുവന്‍ രക്ഷകനായിട്ടാണ് അവിടുന്ന് അവതരിച്ചത്. യേശുവിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുന്നവരെല്ലാം ഈ ചൈതന്യം സ്വീകരിച്ച് എല്ലാ സഹോദരങ്ങളോടുമൊപ്പം സര്‍വ്വലോകത്തിന്‍റെയും മുന്‍പി ഇതിനു സാക്ഷ്യം വഹിച്ചുകൊണ്ട് ദൈവരാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരാണ്. സഹോദരരെ അവഗണിക്കുന്ന ആര്‍ക്കും തിരുപിറവിയുടെ ചൈതന്യം ഉള്‍ക്കൊള്ളാനോ, ദൈവമക്കളായി രൂപാന്തരപ്പെടാനോ സാധിക്കുകയില്ല. കാലിത്തൊഴുത്തിലെ ശിശുവിനെ എന്നപോലെ യേശുവിന്‍റെ പ്രതിരൂപങ്ങളായ അവശരെയും, അവഗണിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നവരാണ് യഥാര്‍ത്ഥത്തി ദൈവമക്കള്‍: ڇഅവന്‍ സ്വജനത്തിന്‍റെ അടുത്തേക്കു വന്നു; എന്നാ അവര്‍ അവനെ സ്വീകരിച്ചില്ല; തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തി വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു ന കി.ڈ (യോഹന്നാന്‍ 1: 11-12)
സങ്കുചിത മനോഭാവം വെടിഞ്ഞ് വിശാലമായ മനോഭാവത്തോടെ ആഗോളസഭയിലെയും പ്രാദേശിക സഭയിലെയും എല്ലാ സഹോദരങ്ങളോടുമൊപ്പം ڇസകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്തയ്ക്കുڈ (ലൂക്കാ 2: 10) സാക്ഷ്യം വഹിക്കുന്നവരായിരിക്കണം നാം. ഇതിനുവേണ്ട തിരുപ്പിറവിയുടെ ചൈതന്യത്തിനായി ആഗമന കാലത്തിലെ ഈ ദിവസങ്ങളി നമുക്ക് ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
അവസാനമായി, ആഗോളസഭയുമായും പ്രാദേശിക സഭയുമായും സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കരിയി പിതാവ് ന കുന്ന ചില ആനുകാലിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ശ്രദ്ധയി കൊണ്ടുവരികയാണ്.
ആഗോള മെത്രാന്‍ സിനഡ് 2023
2023 ഒക്ടോബര്‍ മാസം റോമി സമാപിക്കുന്ന മെത്രാന്മാരുടെ പതിനാറാമത് സാധാരണ സമ്മേളനത്തെ കുറിച്ച് പൊതുവായ ചില കാര്യങ്ങള്‍ കഴിഞ്ഞ ഇടയലേഖനത്തിലൂടെ ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. ഈ സിനഡിനുള്ള ചര്‍ച്ചാരേഖ തയ്യാറാക്കുമ്പോള്‍ എല്ലാ വിശ്വാസികളുടെയും പങ്കാളിത്തവും അഭിപ്രായങ്ങളും ഉണ്ടാകണമെന്നു പരിശുദ്ധപിതാവ് താത്പര്യപ്പെടുന്നു. അതുകൊണ്ടാണു ഈ സിനഡിന്‍റെ തയ്യാറെടുപ്പ് പ്രക്രിയയി എല്ലാ വിശ്വാസികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള ആദ്യ ഔദ്യോഗിക രേഖ വത്തിക്കാന്‍ പുറത്തിറക്കി. മെത്രാന്‍ സിനഡിനുള്ള മുന്നൊരുക്കത്തിനായുള്ള വളരെ വിശദമായ രൂപരേഖയും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയായി എല്ലാ രൂപതകളിലും സിനഡ് ഒരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 2022 മദ്ധ്യത്തോടെ കെ.ആര്‍.എ .സി.സി തലത്തി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിനു മുമ്പായി കുടുംബ, ബിസിസി, ഇടവക, രൂപതാതലങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്തഭവനങ്ങളിലും വിശദമായ പഠനങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. സിനഡ പ്രക്രിയയി സഭാംഗങ്ങളെല്ലാം സജീവമായി പങ്കെടുക്കാനും സിനഡാത്മക ജീവിതശൈലി സഭയിലാകമാനം തുടര്‍ന്നും നിലനിര്‍ത്താനും എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക സാമ്പത്തിക നിജസ്ഥിതി
ജസ്റ്റീസ് ജെ.ബി കോശി കമ്മീഷനു സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറാക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും സാമ്പിള്‍ സര്‍വ്വെ നടത്തുകയുണ്ടായി. എല്ലാ രൂപതകളി നിന്നും ആര്‍ജ്ജവപൂര്‍ണ്ണമായ സഹകരണമാണു ഇക്കാര്യത്തി ലഭിച്ചതെന്ന് കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു. ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ശാസ്ത്രീയമായ പഠനത്തിന്‍റെ പിന്‍ബലത്തി കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കാന്‍ സാധിച്ചു എന്ന കാര്യം ചാരിതാര്‍ത്ഥ്യജനകമാണ്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ജീവിതാവസ്ഥയെ സംബന്ധിച്ച് ആധികാരികമായ പഠനം ലഭിച്ചുവെന്നതും അഭിമാനകരമാണ്. ഈ പഠനം വിപുലപ്പെടുത്തി റിപ്പോര്‍ട്ടാക്കി മാറ്റി അടുത്ത കെ.ആര്‍.എ .സി.സി ജനറ അസംബ്ലി മുമ്പാകെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്നതാണ്. ഈ റിപ്പോര്‍ട്ട് ഓരോ രൂപതയുടെയും നിജസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ നമുക്കു ന കും. അത് രൂപതയുടെ തുടര്‍ പ്രവര്‍ത്തങ്ങള്‍ അസൂത്രണം ചെയ്യാന്‍ സഹായകരമാകും. ഇത്തരത്തി സിനഡാത്മക പ്രക്രിയയിലൂടെ നമ്മുടെ സഭ സാമൂഹ്യമായും മുന്നേറാന്‍ ഇടയാകുമെന്ന് പ്രത്യാശിക്കാം.
കേരള ലത്തീന്‍ കത്തോലിക്ക ദിനം
കോവിഡ് 19 ഉള്‍പ്പെടെ പല പ്രതിസന്ധികളും നാം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ലത്തീന്‍ കത്തോലിക്കാദിനം സമുചിതമായി ആചരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. ഈ വര്‍ഷം മുത വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 3ന് ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്‍റെ ഭാഗമായി നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും കെആര്‍എ സിസി പതാക ഉയര്‍ത്തേണ്ടതാണ്. 2021 ഡിസംബര്‍ 5-ാം തീയതി ഞായറാഴ്ച രാവിലെ വിവിധ സമുദായസംഘടനകള്‍ സൗകര്യാനുസരണം നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. അന്ന് വൈകുന്നേരം 4 മണിക്ക് സഭാ – സമുദായ – രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന ലത്തീന്‍ കത്തോലിക്കാദിന സമ്മേളനം 12 ലത്തീന്‍ രൂപതകളിലെ പ്രതിനിധികളെയും സംഘടനാപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈനി നടത്തും.
അന്നേദിവസം നമ്മുടെ എല്ലാ രൂപതകളിലും ഇടവകകളിലും സാധ്യമാകുന്ന രീതിയി അവബോധനസമ്മേളനങ്ങളും, സെമിനാറുകളും നടത്തേണ്ടതാണ്. കെ.ആര്‍.എ .സി.സിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടത് ലത്തീന്‍ കത്തോലിക്കരായ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. കോവിഡ് കാലം നല്കുന്ന വിഷമതകള്‍ ധാരാളമുണ്ടെങ്കിലും സാധ്യമാകുന്ന സംഭാവന അന്നേദിവസം ഇടവകകള്‍ തോറും സമാഹരിച്ച് 2022 ജനുവരി 31-നകം രൂപതാ കേന്ദ്രങ്ങള്‍വഴി കെ.ആര്‍.എ .സി.സി.യി.ലേക്ക് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിനഡാത്മക ചൈതന്യത്തി ശക്തിപ്പെട്ടുകൊണ്ട് സഭയിലും സമൂഹത്തിലും ഐക്യത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം നല്കാന്‍ നമുക്ക് സാധിക്കട്ടെ. ഒരുമിച്ച് യാത്ര ചെയ്യുന്നവരായ നമുക്ക് എല്ലാവരെയും പ്രത്യേകിച്ച് ബലഹീനരെയും പരിത്യക്തരെയും നിരാലംബരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്‍റെയും പാതയിലൂടെ പ്രേഷിതത്വത്തി മുന്നേറാം.
എല്ലാവര്‍ക്കും ദൈവാനുഗ്രഹവും കോവിഡ് കാലത്തെ അതിജീവിക്കാനുള്ള മാനസികബലവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!