2008 ിൽ നടന്ന ഒരു വാഹനാപകടത്തിൽ പെട്ട് അബോധാവസ്ഥയിലായിരുന്ന ലാംബർട്ടിനെ ഭക്ഷണം നൽകാതെ ദയാവധത്തിന് വിധേയമാക്കാൻ കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് കോടതി വിധി പ്രസ്താവിച്ച് നടപ്പിൽ വരുത്തിയത്. ജീവൻ ഏതുവിധേനയും നിലനിർത്തണമെന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആവശ്യം തള്ളിയാണ് ക്രൂരമായ ദയാവധ നിയമം നടപ്പിലാക്കിയത്.